‘പിണറായി പുറത്തിറക്കിയത് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

116

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. പിണറായി വിജയന്‍ പുറത്തിറക്കിയത് പ്രോഗ്രസ് റിപ്പോര്‍ട്ടല്ല, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. കേരളത്തിന്റെ സമസ്ത മേഖലകളെയും കൊന്നതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണെന്ന് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

വിശ്വാസി സമൂഹത്തെയും സ്വൈര ജീവിതത്തെയും ഈ ഭരണം കൊന്നു. തൊഴില്‍ നല്‍കാതെ യുവാക്കളെ കൊന്നു. കണ്‍മുന്നില്‍ മക്കളെ പീഡിപ്പിച്ചതിലൂടെ അമ്മമാരെയും പൊലീസിനെക്കൊണ്ടു മക്കളെയും കൊന്നു. ഇത്തരം കൊലകളുടെ റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന പേരിട്ട് അവതരിപ്പിച്ചതെന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
ബിജെപി നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായി മുഖ്യന്‍ പുറത്തിറക്കിയത് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അല്ല പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടാണ്,,,, കേരളത്തിന്റെ സമസ്ത മേഖലകളേയും കൊന്നതിന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്,, അമ്മയുടെ മുന്‍പില്‍ വെച്ച് മക്കളെ കൊന്നതിന്റെ റിപ്പോര്‍ട്ട്,,, 18 കര്‍ഷകരെ കൊന്നതിന്റെ റിപ്പോര്‍ട്ട്,,,, സ്വൈര്യ ജീവിതം തകര്‍ത്തതിന്റെ റിപ്പോര്‍ട്ട്,,, പൊതുമേഖല സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് KSRTC അടക്കം കൊന്നതിന്റെ റിപ്പോര്‍ട്ട്,,, തൊഴില്‍ കൊടുക്കാതെ യുവാക്കളെ പെരുവഴിയിലാക്കിയതിന്റെ റിപ്പോര്‍ട്ട്,,,, ഡാറ്റാബാങ്ക് അടക്കം നടപ്പാക്കാതെ തണ്ണീര്‍തട നിര്‍ തട നിയമങ്ങള്‍ തകര്‍ത്ത് പ്രകൃതിയെ കൊന്നതിന്റെ റിപ്പോര്‍ട്ട്,,,,പാട്ട കരാര്‍ കൊടുക്കാത ഭുമി തട്ടിപ്പ് നടത്തിയ കുത്തകകളെ സഹായിച്ച് ഭൂമിയെ കൊന്നതിന്റെ

കൊന്നതിന്റെ റിപ്പോര്‍ട്ട്,,,, അങ്ങിനെ നിരവധി,,,, എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് വന്ന് എല്ലാം ശരിപ്പെടുത്തിയ, എല്ലാവരേയും ശരിപ്പെടുത്തിയ,, കേരളത്തെ കൊന്നതിന്റെ കേരളത്തെ വികസന മുരടിപ്പിലെത്തിച്ചതിന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടാണ് പിണറായി ഇന്നലെ പുറത്തിറക്കിയത്.,,