അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു

694

നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച്ച നടന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം. അതിനു ശേഷം കണിച്ചുകുളങ്ങരയില്‍ സിനിമാരാഷ്ട്രീയസാമൂഹ്യരംഗത്തെ ആളുകള്‍ക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.

സിനിമയെപ്പോലെ തന്നെ കൃഷിയെ സ്‌നേഹിക്കുന്ന അനൂപിന് വധുവായി വരുന്നതും കൃഷിയെ ഇഷ്ടപ്പെടുന്ന ലക്ഷ്മിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രന്‍ പങ്കെടുത്തിരുന്നു. ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്.