കേരളത്തില്‍ കൊടുങ്കാറ്റായി യുഡിഎഫ്‌

416

കേരളത്തില്‍ ഇരുപതില്‍ പത്തൊന്‍പത് ലോക്സഭാ സീറ്റും നേടി  യുഡിഎഫിന്  അത്യുജ്വല വിജയം. ഒരു സീറ്റുമാത്രം നേടാനായ എല്‍.ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങി. എന്‍.ഡി.എയ്ക്ക് ഇത്തവണയും കേരളത്തില്‍ നിന്ന് ഒരു അംഗത്തെപ്പോലും ജയിപ്പിക്കാനായില്ല. അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ എന്‍.ഡി.എ രണ്ട് ലക്ഷത്തിലധികം വോട്ട് സ്വന്തമാക്കി.

സിപിഎമ്മിന്‍റെ സിറ്റിംങ് എം.എല്‍.എമാരില്‍ വിജയം നേടാനായ എ.എം.ആരിഫ്, കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ 19 , മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

പി.കെ.ശ്രീമതി, എം.ബി. രാജേഷ്, പി.െക. ബിജു, ഇന്നസെന്‍റ് , ജോയിസ് ജോര്‍ജ്, എ.സമ്പത്ത് എന്നീ ആറ് സിറ്റിംങ് എം.പിമാരെയും വിജയിപ്പിക്കാന്‍ എല്‍.ഡിഎഫിനായില്ല.  എ.പ്രദീപ് കുമാര്‍, പി.വി.അന്‍വര്‍, ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, സി.ദിവാകരന്‍ എന്നീ അഞ്ച് ഇടത് എം.എല്‍മാരും പരാജയം ഏറ്റുവാങ്ങി. എട്ട് സിറ്റിംങ് എം.പിമാരെയും  മൂന്ന് എം.എല്‍എമാരെയും വിജയിപ്പിച്ച യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് സ്്കോര്‍ സ്വന്തമാക്കാനായി. രാജ്യത്താകെ മോഡി തരംഗം ഉണ്ടായപ്പോഴും എന്‍.ഡി.എക്ക് കേരളത്തില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. കുമ്മനം രാജശേഖരന്‍ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയ തിരുവനന്തപുരത്ത് മാത്രമാണ് ബിജെപിക്ക്  രണ്ടാം സ്ഥാനത്ത് എത്താനായത്.