മകന്റെ കൂട്ടുകാരനുമായി അമ്മയുടെ ലൈംഗികബന്ധം; ഒരു വര്‍ഷത്തോളം 44 കാരി 11കാരനെ ബലാത്സംഗം ചെയ്ത് വന്നു

501

മകന്റെ കൂട്ടുകാരനായ പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 44 വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഷിംഗ്ടണ്‍ സ്വദേശിയായ സു ഹ്യു ഡില്ലണാണ് അറസ്റ്റിലായത്. ഇവരുടെ കായിക അദ്ധ്യാപകനായ ഭര്‍ത്താവിന്റെ ശിഷ്യന്‍ കൂടിയാണ് കുട്ടി.

വിര്‍ജീനിയ സ്വദേസിയായ 11കാരന്‍ സുഹൃത്തിനോടൊപ്പം വീട്ടില്‍ ചെന്നദിവസമാണ് പീഡനത്തിനരയായത്. മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയുടെ അടുത്ത് വന്ന് യുവതി കിടന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പലവട്ടം പീഡനം തുടര്‍ന്നു. 2014 മെയ് മുതല്‍ 2015 മെയ് വരെയാണ് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്താമത്തെ വയസില്‍ ഇവര്‍ കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച് പീഡനത്തിന് ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ അമ്പരന്ന കുട്ടി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി തുറന്ന്പറയുന്നത്. സംഭവത്തില്‍ ഡില്ലണിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ തന്റെ ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും കുട്ടിയോടൊപ്പം ചിലവഴിക്കുന്നത് ആശ്വാസമായിരുന്നുവെന്നുമാണ് സംഭവത്തിന് കാരണമായി ഡില്ലണ്‍ വാദിക്കുന്നത്.