വെഞ്ഞാറമൂട്ടില്‍ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ…

1281

. യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട്ആലിയാട് വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് വിലാസത്തില്‍ രാജേഷ്(39ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും തിരിച്ചെത്തിയതുമില്ല. മൊബൈല്‍ സ്വിച്ച് ഓഫുമായിരുന്നു.തുടര്‍ന്ന് ബന്ധുക്കളുടെ അന്വേഷണത്തിനിടെ സമീപത്തെ പുരയിടിത്തിലെ പൊട്ടക്കിണറ്റിനു സമീപം കാലടിപ്പാടുകള്‍ കണ്ടു സംശയം തോന്നി അഗ്‌നി ശമന സേനയെ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി ആദ്യം പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഭാരമുള്ള വസ്തുവില്‍ ഉടക്കിയതായി അനുഭവപ്പെട്ടു. തുടര്‍ന്ന് കിണറ്റില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. അറുപത്തഞ്ചടി അടിയിലേറെ ആഴമുള്ളതായിരുന്നു കിണര്‍. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്ന കിണറില്‍ പരിസര വാസികള്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നതിനാല്‍ മൃതദേഹം മാലിന്യങ്ങള്‍ക്ക് അടിയിലായിട്ടാണ് കാണപ്പെട്ടത്. ഇതു കാരണം മൃതദേഹം പുറത്തെത്തിക്കാന്‍ അഗ്‌നി ശമന സേനക്ക് ഏറെ പണിപ്പെടേണ്ടിവന്നു. വെഞ്ഞാറമൂട് അഗ്‌നി ശമന സേനയിലെ ഫയര്‍മാന്‍ അരുണ്‍ മോഹന്‍ ആണ് കിണറ്റില്‍ നി്ന്നും മൃതദേഹം കരക്കെത്തിച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ അജിത്കുമാര്‍, ഫയര്‍മാരായ അനില്‍ രാജ്, ബിനു എന്നിവരുമുണ്ടായിരുന്നു. പുറത്തെടുത്ത മൃതദേഹം അഗ്‌നി ശമന സേന തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചത്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മരിച്ച രാജേഷ് ബിഎംഎസ് ചുമട്ടു തൊഴിലാളിയായിരുന്നു. രാജേഷിന്റെ പിതാവും ഇളയ സഹോദരനും വര്‍ഷങ്ങള്‍ക്കു മുമ്പ് കിണറില്‍ വീണാണ് മരിച്ചത്.വിമലയാണ് മരിച്ച രാജേഷിന്റെ അമ്മ.