ചാനല്‍ ലൈസന്‍സ് തട്ടിയെടുക്കാന്‍ വ്യാജ രേഖചമച്ച് സാമ്പത്തിക തിരിമറി നടത്തിയതായ പരാതിയില്‍ മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്‌

353

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ് ഓണ്‍ എച്ച്. ഡി ടീവീ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 50% പങ്കാളിത്ത്വമുള്ള ഡയറക്ടര്‍ രാജീവ് മേനോനെ കബളിപ്പിച്ചതായ പരാതിയില്‍ എറണാകുളം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം, മറ്റു രണ്ടു ഡയരക്ടര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. നിലവില്‍ കേരള വിഷന്‍ ചാനല്‍ മാനേജിങ് ഡയറക്ടര്‍ മലപ്പുറം മാറഞ്ചേരി സ്വദേശി രാജ്‌മോഹന്‍ മാമ്പാറ, കേബിള്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് എസ്‌ക്യൂട്ടീവ് അംഗവും മലപ്പുറം തിരൂര്‍് പുകയില്‍ ബസാറില്‍ അബുബക്കര്‍ സിദ്ധിക്ക് എന്നിവര്‍ക്കെതിരെയാണ് സാമ്പത്തികതിരിമറി, വിശ്വാസവഞ്ചന, വ്യാജരേഖചമയ്ക്കള്‍, ഗൂഡാലോചന, തുടങ്ങിയ കുററങ്ങള്‍ ചുമത്തി് കേസ് എടുത്തിരിക്കുന്നത്. വേള്‍ഡ് ഓണ്‍ എച്ച്.ഡി. ചാനലിന്റെ ലൈസന്‍സ് തട്ടിയെടുക്കുന്നതിനായി വ്യാജരേഖ ചമക്കുകയും ഏകദേശം 2 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമാറിയുമാണ് പ്രതികള്‍ നടത്തിയതെന്നാണ് പരാതി. പ്രതികള്‍ യു എ ഇയില്‍ വേള്‍ഡ് വിഷന്‍ എന്ന പേരില്‍ ആണ് ഇപ്പോള്‍ ഈ ചാനല്‍ നടത്തി വരുന്നത് . ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ പോലീസിനെ സ്വാധിനിച്ചു അറസ്റ്റ് വൈകിപ്പിക്കാന്‍ ശ്രെമിക്കുന്നതയും വാദി രാജീവ് മേനോന്‍ പറയുന്നു.