ബിക്കിനിയിട്ട് ജോസഫ് നായിക ; അധിക്ഷേപവുമായി സദാചാരക്കാര്‍

7301

ജോജു ജോർജ്ജ് നായകനായ ജോസഫ് എന്ന സിനിമയിലൂടെ പ്രശസ്തയായ നടിയാണ് ബാംഗ്ലൂർ സ്വദേശിനിയായ മാധുരി. നടി നടി കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിൽ തായ്‌ലൻഡിലെ കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു.

മറ്റു ചിത്രങ്ങളെ പ്രശംസിച്ച ആരാധകർ, എന്നാൽ നീല ബിക്കിനി അണിഞ്ഞുള്ള ചിത്രത്തിന് താഴെ വിമർശനങ്ങളും കമന്റുകളുമായി രംഗത്തെത്തി. മലയാളികൾ അടക്കം ചിത്രത്തിൽ അശ്ലീല ചുവയോടെ വിമർശനം നടത്തി. അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി നടി രംഗത്തു വന്നു