സാക്കിര്‍ നായിക്കിന്‍റെ പീസ് ടി.വിക്ക് ശ്രീലങ്കയിലും നിരോധനം

313

വിവാദ മതപ്രഭാഷകൻ സാക്കിര്‍ നായിക്കിന്‍റെ പീസ് ടി.വിക്ക് ശ്രീലങ്കയിലും നിരോധനം.

ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ ഡയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടി.വിയുടെ സംപ്രേഷണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് നടപടി. എന്നാല്‍, ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി, ഇന്ത്യയും ബംഗ്ലാദേശും നേരത്തെ തന്നെ‌ പീസ് ടി.വിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും നിയമ നടപടികൾ ശക്തമാക്കിയതിനും പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി സാക്കിർ ഒളിവിൽ കഴിയുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം സാക്കിർ മലേഷ്യയിലുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.