കേരളം ഇടത്തേക്ക് തന്നെ ചായുമെന്ന് പുതിയ റിപ്പോര്‍ട്ടും;അഞ്ചു മണ്ഡലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം ; ഇഞ്ചോടിഞ്ചു പോരാട്ടമുള്ള 12 ല്‍ ആറിടങ്ങളില്‍ സാധ്യത

2832

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാകെ കേരളം ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് പുതിയ റിപ്പോര്‍ട്ടും. അഞ്ചിടങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടുന്ന എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 12 ല്‍ ആറെണ്ണം കൂടി നേടിയേക്കുമെന്ന് പ്രമുഖ ദേശീയമാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ മലയാള മാധ്യമമായ സമകാലീന മലയാളം കണ്ടെത്തിയിരിക്കുന്നത്.നേരത്തെ ദേശീയ മാധ്യമമായ ഹിന്ദുവും ഇടത് മുന്‍തൂക്കം തന്നെയാണ് പ്രവചിച്ചത്‌
മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരുമായും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായും സംസാരിച്ച തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശബരിമല കാര്യമായി ഏല്‍ക്കില്ലെന്നും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിച്ചേക്കാന്‍ സാധ്യതയും പറയുന്നുണ്ട്.
എല്‍ഡിഎഫ് 20 ല്‍ 11 സീറ്റുകളാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. യുഡിഎഫിന് വ്യക്തമായി മുന്‍തൂക്കം പറയുന്നത് മൂന്ന് സീറ്റുകളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നിവയായിരിക്കും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുക. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളിലാണ് ഇടതു മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് മണ്ഡലങ്ങളിലാണ് യുഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്നത്. കനത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങള്‍ നേരിയ ഇടതു ചായ് വ് പ്രകടമാക്കുന്നതായും പറയുന്നു.

തിരുവനന്തപുരത്ത് തരൂരിനും സാധ്യത പറയുന്നു. ഇതിന് പുറമേ മാവേലിക്കര, എറണാകുളം, തൃശൂര്‍, പൊന്നാനി, കണ്ണൂരാണ് യുഡിഎഫ് പ്രതീക്ഷ വെയ്ക്കുന്നത്. യുഡിഎഫിന്റെ ഘടകകക്ഷി സീറ്റുകളില്‍ ലീഗിന്റെ പൊന്നാനിയും കേരള കോണ്‍ഗ്രസിന്റെ കോട്ടയവും സംശയ നിഴലിലാണെങ്കിലും മലപ്പുറവും മറ്റൊരു ഘടകകക്ഷി ആര്‍എസ്പിയുടെ സീറ്റായ കൊല്ലവും ഭദ്രം. സിപിഐയുടെ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും ഉറച്ച പ്രതീക്ഷയ്ക്ക് വകയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ മണ്ഡലങ്ങളെ പ്രവചനാതീത മണ്ഡലമായിട്ടാണ് വിലയിരുത്തുന്നത്. ഇവയ്ക്കൊപ്പം പാലക്കാട് കൂടി ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പേരു നേടുന്നു.

കോട്ടയത്ത് വിമതശല്യം എതിര്‍പ്പായി മാറിയാല്‍ കേരളാകോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന് വിലയിരുത്തലുണ്ട്. കോട്ടയത്ത് വിമതശല്യം എതിര്‍പ്പായി മാറിയാല്‍ കേരളാകോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന് വിലയിരുത്തലുണ്ട്. ഒമ്പത് സിറ്റിംഗ് എംഎല്‍എമാരില്‍ ആര്‍ക്കും ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളിലാര്‍ക്കും വിജയ സാധ്യത കല്‍പ്പിക്കുന്നില്ല..

വ്യക്തമായ ഇടതുമുന്നേറ്റമുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് എന്നിവ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ച വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനും കോണ്‍ഗ്രസിന്റെ കെ മുരളീധരനുമാണ് പൊരുതുന്നത്. ജയരാജന്റെ ജയം ഉറപ്പാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം ഇറങ്ങിയതുകൂടിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ പി കെ ശ്രീമതിയുടെ സാധ്യത മങ്ങാന്‍ ഇടയാക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ്.

യുഡിഎഫിന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ കൊല്ലത്ത് 2014ല്‍ ആര്‍എസ്പിയും വയനാട്ടില്‍ കോണ്‍ഗ്രസും മലപ്പുറത്ത് മുസ്ലിം ലീഗുമാണ് വിജയിച്ചത്. ഇത്തവണയും അവര്‍ തന്നെ മല്‍സരിക്കുന്നു. ആര്‍ക്കും ഒരു നിലയ്ക്കും പ്രത്യക്ഷ സൂചനകള്‍ നല്‍കാതിരിക്കുകയും എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയില്‍ കുതിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവ കോണ്‍ഗ്രസും കോട്ടയം കേരള കോണ്‍ഗ്രസ് മാണിയും പൊന്നാനി മുസ്ലിം ലീഗും ജയിച്ചവയാണ്. ഇടുക്കി, തൃശൂര്‍, ചാലക്കുടി, കണ്ണൂര്‍ എന്നിവ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകള്‍. യുഡിഎഫിന്റെ ഘടകകക്ഷി സീറ്റുകളില്‍ ലീഗിന്റെ പൊന്നാനിയും കേരള കോണ്‍ഗ്രസിന്റെ കോട്ടയവും സംശയ നിഴലിലാണെങ്കിലും മലപ്പുറവും മറ്റൊരു ഘടകകക്ഷി ആര്‍എസ്പിയുടെ സീറ്റായ കൊല്ലവും ഭദ്രം. എല്‍ഡിഎഫില്‍ സിപിഎമ്മിനു പുറമേ മല്‍സരിക്കുന്ന സിപിഐയുടെ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും ഉറച്ച പ്രതീക്ഷയ്ക്ക് വകയില്ല.

 

കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം തിരിച്ചുവരരുത് എന്ന് ഏതാണ്ട് മുഴുവന്‍ മുസ്ലീങ്ങളും ആഗ്രഹിക്കുന്നു. അതിന് കോണ്‍ഗ്രസിനു കൂടുതള്‍ സീറ്റുകളുണ്ടാകണം എന്ന വാദത്തിനു വലിയതോതില്‍ സ്വീകാര്യതയുമുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും വരരുത് എന്നും പകരം വരുന്ന സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കണം എന്നും ചിന്തിക്കുന്നവരും കേരളത്തില്‍ ഏറെയുണ്ട്. ശബരിമല കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചത് എന്നു വാദിക്കുന്ന വലിയൊരു വിഭാഗവും സമാന്തരമായുണ്ട്.