അര്‍ച്ചനയുടെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ് വൈറല്‍

1386

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി അര്‍ച്ചനാ സുശീലന്‍. സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍. അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ബെല്ലി ഡാന്‍സ് വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബെല്ലി ഡാന്‍സില്‍ താന്‍ ഒരു തുടക്കകാരി മാത്രമാണെന്ന് കുറിച്ച് അര്‍ച്ചന തന്നെയാണ് വിഡിയോ പങ്കുവച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം പതിനയ്യായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.