“മധുരരാജ” വരവറിയിച്ചു..ആദ്യ ദിനം നേടിയത് 9.12 കോടി

377
mammootty in madura raja stills photos

മമ്മൂട്ടി ചിത്രമായ ‘മധുരരാജ’ ആദ്യ ദിനം നേടിയത് 9.12 കോടി ഗ്രോസ് കളക്ഷനെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും 4.2 കോടിയും കേരളത്തിന് പുറത്തുനിന്നും 1.4 കോടിയും ജിസിയില്‍ നിന്ന് 2.9 കോടിയും അമേരിക്കയില്‍ നിന്ന് 21 ലക്ഷം രൂപയും യൂറോപ്പ് 11 ലക്ഷവും റെസ്റ്റ് ഓഫ് ദ വേള്‍ഡ് 30 ലക്ഷവുമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. മധുരരാജയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.600ഓളം തീയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളു. അതിനാല്‍ തന്നെ ഈ കളക്ഷന്‍ മറ്റൊരു റെക്കാഡാകുകയാണ്.

ഇന്നെലയാണ് ചിത്രം ആഗോള റിലീസ് ചെയ്തത്. 2010ല്‍ ഇറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് 9 വര്‍ഷങ്ങള്‍ക്ക് ശേഷം മധുരരാജയെത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ.

ആദ്യചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും അതേ വേഷങ്ങളില്‍ ഉണ്ട്. തമിഴ് നടന്‍ ജയ് , ജഗപതി ബാബു, സിദ്ധിഖ്, നെടുമുടി വേണു, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രി, മഹിമ നമ്പ്യാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പുതിയതായി സിനിമയില്‍ അണിനിരന്നിട്ടുള്ള താരങ്ങള്‍.