പിഡിപ്പിച്ച് ദ്യശ്യങ്ങള്‍ പ്രചരിപ്പിച്ചതായി സീരിയലുകളിലെ അമ്മ നടിയുടെപരാതി

528
സാങ്കല്‍പ്പിക ചിത്രം

ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും സീരിയല്‍ നടിയുടെ പരാതി. കായംകുളം പോലീസിലാണ് പരാതി നല്‍കിയത്.ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.37 കാരനായ യുവാവ് 61 കാരിയായ തന്നെ വശീകരിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയും.

കായംകുളത്തുള്ള വീട്ടിലും താമസിച്ചിരുന്ന ഹോട്ടലിലും അതിക്രമിച്ച് കടന്ന് നിരവധി വട്ടം പീഡിപ്പിച്ചുവെന്നും ഇതിന്റെ എല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് സീരിയല്‍ നടി കായംകുളത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചുവെന്നും ഇതിലൂടെ സ്വകാര്യത നഷ്ടമായെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പരാതിയില്‍ പറഞ്ഞിരിക്കുന്ന യുവാവ് വിദേശത്താണെന്നും പോലീസ് പറയുന്നു.