14 സീറ്റുകള്‍ വരെ കിട്ടും . ഒടുവിലത്തെ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍ ഇടതിന് മുന്‍തൂക്കം

3066

കേരളം എല്‍ഡിഎഫിന് അനുകൂലമായി നീങ്ങിയേക്കും എന്ന് പ്രസ്താവിക്കുന്ന അഭിപ്രായ സര്‍വേ പുറത്തുവരുന്നു. ആറ് മുതല്‍ 14 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത് ലോക് നീതി, സിഎസ്ഡിഎസ്, നാഷനല്‍ ഇലക്ഷന്‍ സ്റ്റഡി എന്നിവ ചേര്‍ന്ന് നടത്തിയ സര്‍വേയാണ്. രാജ്യം മുഴുവന്‍ വിശദമായ തിരഞ്ഞെടുപ്പ് സര്‍വ്വേയാണ് ഇവര്‍ നടത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഏറെക്കുറെ ശരിയായ നിഗമനങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.എല്‍ ഡി എഫിന് 38 ശതമാനവും യുഡ്ിഎഫിന് 34ശതമാനവും എന്‍ ഡി എക്ക് 18ശതമാനവും വേട്ടാണ് സര്‍വ്വോ പ്രവചിക്കുന്നത്.

യുഡിഎഫിന് അഞ്ചു മുതല്‍ 13 വരെ സീറ്റിന് സാധ്യതയും ഇവര്‍പറയുന്നു. ബിജെപി പൂജ്യം മുതല്‍ 2സീറ്റാണ് ഇവര്‍ പ്രവചിക്കുന്നത്.  ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുള്ള സര്‍വേയിലും  ബിജെപിയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. രണ്ടു സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് ഈ സര്‍വേയും വ്യക്തമാക്കുന്നത്. ഇതുവരെ പുറത്തു വന്ന സര്‍വേകളെല്ലാം യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തുമ്പോള്‍ എല്‍ഡിഎഫിനും സാധ്യത പറയുന്ന ആദ്യ സര്‍വേഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

. ബിജെപിയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന സൂചനയാണ് ഈ സര്‍വേയും നല്‍കുന്നത്. 232 സീറ്റുകള്‍ നേടി ബിജെപി തന്നെ ഏറ്റവും മുന്നിലെത്തുമെന്നും അവരുടെ സഖ്യകക്ഷികള്‍ 151 സീറ്റുകള്‍ നേടുമെന്നും പറയുന്നു.

കോണ്‍ഗ്രസ് 74 മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചനം. മറ്റുള്ള പ്രാദേശിക കക്ഷികളെല്ലാം കൂടി 88 മുതല്‍ 98 സീറ്റുകള്‍ വരെ നേടും. ബ. ഇടതുപക്ഷ പ്രാതിനിധ്യം 5 മുതല്‍15 വരെയാണ്. അതേസമയം ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയെയും ആര്‍എല്‍ഡിയുടെയും പ്രതീക്ഷിത ഫലം നല്‍കിയിട്ടില്ല. ആന്ധ്രാപ്രദേശിലും ഒഡീഷയിലും ബിജെപി പച്ച തൊടില്ലെന്നും സര്‍വേ പ്രവചിക്കുന്നു.