ഇത് നമ്മുടെ നാട്ടില്‍ തന്നെ ..! ലഹരിമൂത്ത് ബൈക്ക് യാത്രികന് നേരെ സ്‌ക്കൂട്ടറിലെത്തിയ യുവതികളുടെ പരാക്രമം

869

മദ്യലഹരിയില്‍ ബൈക്ക് യാത്രികന് നേരെ യുവതികളുടെ പരാക്രമം. സ്‌ക്കൂട്ടറില്‍ വരുകയായിരുന്ന രണ്ട് യുവതികള്‍ ബൈക്ക് യാത്രികനായ യുവാവിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ്സ് സ്‌റ്റേഷന്‍ പരിധിയിലെ കുറ്റിമൂട്ടില്‍ വൈകിട്ടോടെയായിരുന്നു സംഭവം.കല്ലറ ഭാഗത്തേയ്ക്ക് രണ്ട് സ്‌ക്കൂട്ടറുകളിലായി പോകുകയായിരുന്നു യുവതികള്‍. കുറ്റിമൂടിന് സമീപം വച്ച് ബൈക്ക് യാത്രികനായ യുവാവ് ഇവരുടെ സ്‌ക്കൂട്ടറിനെ മറികടന്നത് ഇവരെ പ്രകോപിതരാക്കി.ഇരുവരും യുവാവിനെ അസഭ്യം വിളിക്കുകയയാിരുന്നു. യുവാവ് ബൈക്ക് നിറുത്തിയതോടെ യുവതികള്‍ ഇരുവരും യുവാവിന് നേരെ പഞ്ഞടുക്കുകയായിരുന്നു. ഇതോടെ അമ്പരന്ന യുവാവിനെ കൈയ്യേറ്റം ചെയ്യുന്ന നിലവന്നതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. യുവതികളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതോടെ നാട്ടുകാര്‍ വെഞ്ഞാറമൂട് പോലീസ്സില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്സെത്തി മൂന്ന് പേരെയും സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ യുവതികള്‍ മദ്യപിച്ചിരുന്നതായി കണ്ടത്തുകയായിരുന്നു.കല്ലറ താളിക്കുഴി സ്വദേശിനിയായ 29കാരിയും വര്‍ക്കല ഇടവക്കാരിയായ 21കാരിയുമാണ് സംഭവത്തിലെനായികമാര്‍.