ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

308

ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്.എസ്.എസ് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്. നടുവില്‍ ആട്ടുക്കളത്തെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകന്‍ കുതിരുമ്മല്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍ (8), ഇളംപ്ലാവില്‍ കജില്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷിബു ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹകാണ്.

ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ സൂക്ഷിച്ചിരൃന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. പരുക്കേറ്റ കുട്ടികളെ നാട്ടുകാര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി