പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

355

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിച്ചു. കെ. സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് വൈകുന്നേരം ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുവെങ്കിലും അതിലും സുരേന്ദ്രന്റെ പേരില്ലായിരുന്നു.

പശ്ചിബ ബംഗാള്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം തൃശൂരില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന. തുഷാര്‍ സമ്മര്‍ദ്ദം തുടര്‍ന്നതോടെയാണ് പത്തനംതിട്ട സീറ്റിന്റെ പ്രഖ്യാപനവും വൈകിയത്

പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടു. ശബരിമല വിഷയമടക്കം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.