ബിജെപിയുമായി ഇനി യാതൊരു ബന്ധവുമില്ല;ശ്രീശാന്ത്

361

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വിജയാശംസകള്‍ നേര്‍ന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്നലെ രാത്രിയാണ് ശ്രീശാന്ത് തരൂരിന്റെ വസതിയിലെത്തി ആശംസകള്‍ അറിയിച്ചത്. വിലക്ക് പിന്‍വലിച്ച ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്ന് ശ്രീശാന്ത് പറഞ്ഞു.

ഇനിമുതല്‍ തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതുമായി ബന്ധപ്പെട്ട് തരൂര്‍ ചോദിച്ചപ്പോഴാണ് ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് ശ്രീശാന്ത് പറഞ്ഞത്. ഇനി രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തരൂരിനോട് പറഞ്ഞു.വിലക്ക് ഏര്‍പ്പെടുത്തിയ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതും തരൂരാണെന്നും അതിന് നന്ദി പറയാനാണ് താന്‍ എത്തിയതെന്നും ശ്രീശാന്ത് പറഞ്ഞു. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് പറഞ്ഞു.