മണിയന്‍പിള്ള രാജുവിനോട്;പ്രണയമായിരുന്നു; ആദ്യമായി തുറന്നു പറഞ്ഞ് ഷക്കീല

286

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ഷക്കീല. ഒരു ടിവി ഷോയ്ക്കിടെയാണ് ഷക്കീല തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

ഷക്കീലയുടെ വാക്കുകള്‍:

”2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു.

ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. വലിയൊരു സഹായമായിരുന്നു എനിക്കത്.

അത് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല”.-ഷക്കീല പറഞ്ഞു.

സംഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

”ഷൂട്ടിംഗിനിടെ അമ്മയുടെ ശസ്ത്രക്രിയക്ക് വേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല.

അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല.