‘ഞാനൊരു മുസ്ലിമാണ്. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അഭിനയിച്ചിരുന്നത് ‘

8449

താനിപ്പോഴും പ്രേമത്തിലാണെന്ന് നടി ഷക്കീല. അദ്ദേഹം വിവാഹിന് റെഡിയാണ്.റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ ഭയങ്കരെ എതിര്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്‌നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലെ.?മലയാളത്തിലെ പ്രമുഖ വനിതാമാസികയിലാണ് തന്റെ പ്രണയത്തെയും വിവാഹത്തെയും ഭാവിജീവിതത്തെയും കുറിച്ച് നടി മനസ് തുറന്നത്.ഏകാന്തതയുടെ വിങ്ങല്‍ അനുഭവിച്ചു കഴിയുകയാണ് ഷക്കീല ഇപ്പോള്‍. ചെന്നൈയിലെ ഫളാറിലെ ഏകാന്തതയില്‍ ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്ല്യാണം കഴിക്കും.അഭിനയിച്ച് കിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതായി ഷക്കീല പറഞ്ഞു. അമ്മ എല്ലാം ചേച്ചിയെ ഏല്‍പിച്ചു. ഞാന്‍ തിരിച്ചുവന്നപ്പോള്‍ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹമെന്നും ഷക്കീല പറയുന്നു. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്ന് നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലിമാണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളത്.താന്‍ ചെയ്ത് അഭിനയമാണെന്നും അല്ലാതെ ബ്ലൂഫിലിമായിരുന്നില്ലെന്നും ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്‌നമാകുമെന്ന് ആലോചിച്ചിരുന്നില്ലന്നുഷക്കീല പറയുന്നു.മേക്കപ്പിലിരിക്കുമ്പോള്‍ ഒരിക്കലും മദ്യം തൊട്ടിട്ടില്ല. ഇപ്പോള്‍ കുടിക്കുന്നതില്‍ ഒരു സുഖം തോന്നാതായി. ഇടയ്ക്ക് ഛര്‍ദിക്കാന്‍ തോന്നും. സ്ലിമ്മാവാന്‍ ആഗ്രഹമൊന്നുമില്ല. ഭക്ഷണം കുറച്ച് മെലിഞ്ഞപ്പോള്‍ എന്നെ പലരും തിരിച്ചറിഞ്ഞില്ലഷക്കീല പറയുന്നു