പി കെ ഫിറോസിനെതിരേയുള്ള നീക്കം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റു തന്ത്രം;അഷറഫ് എടനീർ

395
ദുബായ് – എതിര്‍ ശബ്ദങ്ങളെ കള്ളക്കേസിലൂടെ ഇല്ലാതാക്കാനുള്ള ഫാസിസമാണ് പി കെ ഫിറോസിനെതിരേ പിണറായി ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇത്തരം ഇല്ലാ കഥകളെ പ്രബുദ്ധകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുസ്ലിം യുത്ത് ലീഗ് കാസറകോട് ജില്ലാ  പ്രസിഡന്റ്  അഷറഫ് എടനീർ അഭിപ്രായപ്പെട്ടു .
ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി യുടെ ടോക്ക് ടൈം വിത്ത് ലീഡേഴ്‌സ് എന്ന പരിവാടിയിൽ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു
മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകള്‍,കൈകാര്യം ചെയ്യുന്ന രണ്ടു മന്ത്രിമാര്‍ക്കെതിരേയും പാര്‍ട്ടിസെക്രട്ടറിക്കെതിരേയും കൃത്യമായ തെളിവുകളോടെ അഴിമതിയും സ്വജനപക്ഷപാതവും വഴിവിട്ടനിയമനങ്ങളും പൊതുജനമധ്യേ തുറന്ന് കാണിച്ചതിനുള്ള പ്രതികാരമാണ് ഇപ്പോഴുണ്ടായിരിക്കുന്ന വ്യാജരേഖാകേസ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടും. കേരള യുവജനയാത്രയും യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും കേരളരാഷ്ട്രീയത്തിനകത്തുണ്ടാക്കിയ അനുകൂലമായ ചലനങ്ങളില്‍ കെ എം സി സി എന്ന പ്രവാസസംഘടനയുടെ പങ്ക് നിസ്തൂലമാണ്. കേരളത്തിന്‍റെ പള്‍സ് മനസ്സിലാക്കി സമസ്തമേഖലകളിലും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന കെ എം സി സി നല്‍കിയ പിന്തുണകള്‍,സോഷ്യല്‍ മീഡിയകളിലെ വന്‍ പ്രചരണങ്ങള്‍,ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രാദേശിക ഘടകങ്ങളോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം യുവജനയാത്രയെ വന്‍വിജയമാക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ശക്തമായ രാഷ്ട്രീയ ഇടപെടലുകളും നടത്തുന്ന കെ എം സി സി  നിര്‍ണ്ണായകശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് – കൊലപാതകരാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് കരുതേണ്ടന്നും അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി പി എം ചെയ്ത കൊണ്ടിരിക്കുന്നത് എന്നും വിയോജിപ്പിന്റെ പേരിൽ അപരനെ കൊലപ്പെടുത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണം എന്നും  ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. ആയുധം കൊണ്ടല്ലെന്നും  അഷ്‌റഫ് എടനീർ കൂട്ടിച്ചേർത്തു.
ദുബായ് കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനഃസെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.ദുബായ് കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ ഹുസൈനാര്  ഹാജി എടച്ചകൈ ,ദുബായ് കെ എം സി സി ഓർഗാൻസിങ് സെക്രട്ടറി  ഹംസ തോട്ടി  ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കറ് ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്‌റഫ് കർള,മുംബൈ കെ എം സി സി നേതാവ് എം എ ഖാലിദ്  സാഹിബ് ഹനീഫ് ഗോൾഡ് കിംഗ് ,ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് മാളിക,ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ,സി എച് നൂറുദ്ദിൻ,റഹ്മാൻ
ബീച്ചാരക്കടവ്,യൂസഫ് മുക്കൂട്,ഹസൈനാർ ബീജന്തടുക്ക,സലാം തട്ടാൻചേരി,ഫൈസൽ മുഹ്സിൻ
അശ്രഫ് പാവൂർ,ഹാഷിം പടിഞ്ഞാർ,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസൽ പട്ടേൽ ,ഇസ്മായിൽ നാലാംവാതുക്കൽ,ഒ ട്ടി മുനീർ,ഡോക്ടർ ഇസ്മായിൽ.പി ഡി നൂറുദ്ദിൻ,ഷെബീർ  കീഴുർ,ഷാജഹാൻ കാഞ്ഞങ്ങാട്,ഷബീർ കൈതക്കാട്,റഷീദ് അവയിൽ,ഇബ്രാഹിം ബേരികെ സത്താർ ആലമ്പാടി,ശരീഫ്  ചന്ദേര,സിദ്ദീഖ് ചൗക്കി,സലാം മാവിലാടം,തുടങ്ങിയവർ സംസാരിച്ചു,
 ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിപറഞ്ഞു