മോഹന്‍ലാലും സുരേഷ് ഗോപിയും വേണ്ട. തിരുവനന്തപുരത്ത് കുമ്മനം മതിയെന്ന് ബിജെപി ജില്ലഘടകം

2218

ബിജെപി ഉറച്ച കോട്ട പോലെ കരുതുന്ന തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒടുവില്‍ കുമ്മനം തന്നെ വന്നേക്കുമെന്ന് സൂചന. മിസോറം ഗവര്‍ണറായ കുമ്മനത്തെ അവിടെ നിന്നും ഇറക്കി തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമായതായിട്ടാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സിനിമാതാരങ്ങളായ സുരേഷ്‌ഗോപിയുടെയും മോഹന്‍ലാലിന്റെയും പേരുകള്‍ പറഞ്ഞു കേട്ടിടത്ത് കുമ്മനം വരണമെന്നു തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ പേര് ആര്‍ എസ് എസ് ഏറെ നാളായി ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും ലാല്‍ വിസ്സമ്മതിക്കുകയായിരുന്നു.വിശദമായി
.>>>