ക്രിക്കറ്റ് ലോകകപ്പ് അടുത്തു വരുന്നതിനിടെ ടീമിലേക്ക് അവസരം ചോദിച്ച് ബോളിവുഡ് താരം പങ്കുവെച്ച ബാറ്റിങ്ങ് വെടിക്കെട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെര്‍ഫോമന്‍സ് കാഴ്ചവെച്ചു കൊണ്ട് രംഗത്തെത്തിയത് ബോളിവുഡ് താരം കത്രീന കൈഫാണ്. ഭാരത് എന്ന സിനിമയുടെ പാക്ക് അപ്പ് കഴിഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
ലോകകപ്പ് അടുത്തിരിക്കുകയല്ലേ, ഇന്ത്യന്‍ ക്യാപ്റ്റനോട് എനിക്കു വേണ്ടി ഒന്ന് സംസാരിക്കാമോ എന്ന് അനുഷ്കയോട് തമാശ രൂപേണയുള്ള കുറിപ്പോടെയാണ് കത്രീനയുടെ വീഡിയോ. സ്വിങ്ങില് കുറച്ചു കൂടെ നന്നാവാനുണ്ടെന്നും, എന്നാല്‍ മോശമല്ലാത്ത ഔള്‍റൗണ്ടര്‍ ആണ് താനെന്നും കത്രീന കുറിച്ചു.