ഇന്ത്യയുടെ ‘ഹിജാബ് ധരിച്ച പവര്‍ലിഫ്റ്റര്‍;കോഴിക്കോട്ട്കാരി മജിസിയ സിമ്പിളാണ്,പവര്‍ഫുളളും

788

കരുത്തിന്റെ കാര്യത്തില്‍ ഏത് ആണ്‍കുട്ടിയെയും കടത്തിവെട്ടും പവര്‍ലിഫ്റ്റിങ്ങില്‍ ലോകചാമ്പ്യനായ മജിസിയ എന്ന കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സ്വദേശി. ഇപ്പോള്‍ ഇന്ത്യയുടെ തന്നെ ഇന്ത്യയുടെ തന്നെ കരുത്തിന്റെ പ്രതീകമായിരിക്കുകയാണ് ഹിജാബ് ധരിച്ച് മത്സരിക്കാനിറങ്ങുന്ന മജിസിയ. ഹിജാബ് ധരിച്ച് മത്സരിക്കുന്ന ബോഡി ബില്‍ഡര്‍ എന്ന നിലയിലാണ് ഇന്ന് മജിസിയയുടെ ഖ്യാതി.

ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അഭിമാന താരമാണ് മജിസിയ.ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ സ്വര്‍ണം. ഒപ്പം ലോക റോക്കോഡും സ്‌ട്രോങ്ങ് വുമണ്‍ പുരസ്‌കാരവും. പവര്‍ലിഫ്റ്റ് ഉയര്‍ത്തി രണ്ട് വര്‍ഷത്തിനകം മജിസിയയുടെ കരുത്തിന് മുന്നില്‍ ലോകം തന്നെ കീഴടങ്ങിയിരിക്കുകയാണ്. പവര്‍ലിഫ്റ്റിനോടൊപ്പം മജിസിയയുടെ ജീവിതം തന്നെ ഉയര്‍ന്നിരിക്കുകയാണ്. പവര്‍ലിഫ്റ്റിങ്ങിലെ നേട്ടത്തെ പോലെ തന്നെ ഹിജാബ് ധരിച്ച മുസ്ലിം ബോഡി ബില്‍ഡര്‍ എന്ന നിലയിലും മജിസിയ വ്യത്യസ്തയാകുന്നു. ഇന്ത്യയില്‍ തന്നെ പവര്‍ലിഫ്റ്റിങ്ങില്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ മുസ്ലിം പെണ്‍കുട്ടിയാണ് മജിസിയ ബാനു.

2018 ഡിസംബറില്‍ മോസ്‌കോയില്‍ വെച്ച് നടന്ന പവര്‍ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 56 കിലോ ഗ്രാം ക്ലാസിക് ഓപ്പണ്‍ വിഭാഗത്തിലും ഡെഡ് ലിഫ്റ്റിലുമാണ് മജിസിയ ഇന്ത്യയക്ക് വേണ്ടി രണ്ട് സ്വര്‍ണ നേട്ടങ്ങള്‍ നേടിയെടുത്തത്. ഇതില്‍ ക്ലാസിക് ഓപ്പണ്‍ വിഭാഗത്തില്‍ 140 കിലോ ഗ്രാം പൊക്കി ലോക റെക്കോര്‍ഡും കരസ്ഥമാക്കി. മുന്‍ വര്‍ഷത്തെ 130 കിലോയുടെ റെക്കോര്‍ഡാണ് മജിസിയ തിരുത്തിക്കുറിച്ചത്. ഇന്ത്യന്‍ ടീമിലെ തന്നെ പവര്‍ലിഫ്റ്റിങ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക വ്യക്തി മജിസിയയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലാണ് ഏറെ പേരും മജിസിയയെ ശ്രദ്ധിച്ചിരുന്നത്. ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞിരിക്കുന്നത് കണ്ട് പല രാജ്യങ്ങളിലുള്ളവരും അത്ഭുതത്തോടെയാണ് നോക്കിയിരുന്നതും. പലരും ഇന്ത്യ ഒരു ഹിന്ദുത്വ രാജ്യമാണെന്നും ഹൈന്ദവരും ബുദ്ധ മത വിശ്വാസികളുമാണ് ഏറെയെന്ന് കരുതി ഇന്ത്യയില്‍ മുസ്ലിങ്ങളുണ്ടോ എന്നു വരെ ചോദിച്ചിട്ടുണ്ടെന്നാണ് മജിസിയ പറയുന്നത്.

ഹിജാബ് മജ്‌സിയയുടെ ജീവിതത്തിനോ സ്വപ്‌നത്തിനോ ഒരു മറയായിരുന്നില്ല. ഹിജാബ് ധരിച്ച് മത്സരക്കുന്നതിനെ അഭിനന്ദിക്കുന്നരും അതേസമയം, വിമര്‍ശിക്കുന്നവരുമുണ്ട്. ഈ ഹിജാബിലൂടെ എന്നും അംഗീകാരം മാത്രമേ ലഭിച്ചിട്ടുള്ളൂ. കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള വനിതാ വിഭാഗം മത്സരത്തില്‍ ഹിജാബ് ധരിച്ച് വേദിയിലെത്തിയപ്പോള്‍ സദസ്സില്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആ മത്സരത്തില്‍ ‘ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍’ എന്ന എന്ന അംഗീകരവും മജിസിയ സ്വന്തമാക്കി.മജിസിയയുടെ പരിശലനവീഡിയോ>