അധ്യാപകനായാല്‍ ഇങ്ങനെ വേണം; ക്ലാസ് മുറിയിലെ അധ്യാപകന്റെഡാന്‍സ് വൈറല്‍

505

സോഷ്യല്‍ മീഡിയകളില്‍  ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു അധ്യാപകനാണ്. അധ്യാപകനായാല്‍ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടയില്‍ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് അധ്യാപകന്‍. താരകപ്പെണ്ണാളേ.. എന്ന ഗാനത്തിനാണ് ഈ അധ്യാപകന്‍ ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്. സാറിന്റെ ചുവടുകള്‍ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. അവര്‍ ഡെസ്‌ക്കിലടിക്കുകയും ഗാനം ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്.