ശശികലയെയും സ്റ്റാറാക്കി പോലീസ് ;ഹര്‍ത്താലിന് പിന്നില്‍ ഗൂഡാലോചന

1169

ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത്പ്രഖ്യാപിച്ച് ഹര്‍ത്താല്‍പുരോഗമിക്കുന്നു. ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ശശികലയുടെ അറസ്‌റ്റോടെ ശബരിമല വിഷയം സംഘര്‍ഷഭരിതമായി തുടരുകതന്നെയാണ് തങ്ങളുടെ താല്‍പ്പര്യമെന്ന് സംഘപരിവാറും സര്‍ക്കാരും വ്യക്തമാക്കുകയാണ്. സമരനായിക എന്ന പരിവേഷം ശശികലക്ക് വലിയൊരു വിഭാഗത്തിലേക്ക് എത്തിക്കാന്‍ ഈ സര്‍ക്കാര്‍ നീക്കം സഹായകരമാകുകയാണ്.

ശികല ശബരിമലയില്‍ കയറാന്‍ എത്തിയത് രാത്രി 1.15 മണിയോടെയാണ്. തുടര്‍ന്നാണ് പൊലീസ് ഇവരെ തടഞ്ഞത്.

രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെ പോകാൻ കൂട്ടാക്കിയില്ല. തുടര്‍ന്നാണ്,  ശശികലയെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്.ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പോലീസ് കരുതൽതടങ്കലിൽ ആണ് എടുത്തിരിക്കുന്നത് സിആർപിസി 151 പ്രകാരമാണ് പോലീസ് നടപടി .  ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സ്ത്രീകളടക്കമുള്ള ഭക്തരെ തടയുകയും ആക്രമിക്കുകയും നേതൃത്വം നൽകുകയും ചെയ്ത സംഘത്തിന് നേതൃത്വം നൽകി എന്നതാണ് കെപി ശശികല കുറ്റകൃത്യം.പോലീസ് ശശികലയെ അറസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയും സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം ചെയ്തു .ഇതോടെ ശശികലയെ അറസ്റ്റ് ചെയ്താൽ ഉടൻ ഹർത്താൽ നടത്താൻ ഹിന്ദുഐക്യവേദി മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്ന വ്യക്തമാക്കുന്നത്.ഇതിന് പോലീസ് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും വ്യക്തം. കേരളത്തിലെ പൊതുഇടത്തില്‍ ക്ലീന്‍ ഇമേതില്ലാത്ത ശശികലയെ വര്‍ഗ്ഗീയവാദിയായി കണ്ടിരുന്നവരിലും പുതിയ ഇമേജ് സ്യഷ്ടിച്ച് നല്‍കാനുളള ഗൂഡാലോചനയും ഇതില്‍ നിന്നും വ്യക്തമാണ്‌