സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം ദൈവമല്ലെന്ന് പ്രകാശ് രാജ്

458

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും നടന്‍ പ്രകാശ് രാജ് . ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശബരിമലവിഷയവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് പ്രതികരിച്ചത്.എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണെന്നും ആ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

‘എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് സ്ത്രീ ആണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് പ്രാര്‍ഥിക്കണമെന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ നിങ്ങള്‍ അതിന് അവരെ അനുവദിക്കൂ.

എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത ഒരു മതവും എനിക്ക് മതമല്ല. എന്റെ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ഒരു ഭക്തരും എനിക്ക് ഭക്തരല്ല. എന്റെ അമ്മ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്ക് ദൈവമല്ല’. പ്രകാശ് രാജ് പറഞ്ഞു