കടയ്ക്കലിന് അഭിമാനിക്കാം… ലഫ്. ജനറല്‍ ശരത്ചന്ദ്

1480

കരസേനയുടെ സഹമേധാവി ലഫ്. ജനറല്‍ ശരത്ചന്ദിന്റെ
പ്രാഥമിക വിദ്യാഭ്യാസം കടയ്ക്കല്‍ ഠൗണ്‍ എല്‍.പി.എസിലായിരുന്നു.
കടയ്ക്കല്‍ ഗ്രാമപഞ്ചായ ത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍
( പഞ്ചായത്ത്‌സെക്രട്ടറി) ആയിരുന്ന പരേതനായ എന്‍.പ്രഭാകരന്‍
നായരുടേയും കടയ്ക്കല്‍ പഞ്ചായ ത്ത് ജീവനക്കാരിയായിരുന്ന
ജി.ശാരദാമ്മയുടേയും മകനായ ശരത് ചന്ദ് മാതാപിതാക്കളോടൊപ്പം
കടയ്ക്കല്‍ പന്തളംമുക്കിലായിരുന്നു താമസി ച്ചിരുന്നത്. തുടര്‍ന്ന് കൊട്ടാരക്കരകുറുമ്പാലൂര്‍ ശാരദാ മന്ദിര ത്തിലേക്ക് താമസം മാറുകയായിരുന്നു.കഴക്കൂട്ടം സൈനിക സ്‌കൂളിലേയും പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.കൊട്ടാരക്കരയിലെ വീട്ടിലെ ത്തുമ്പോള്‍ സ്‌കൂളിലെ പഴയകൂട്ടുകാരെയും ബന്ധുക്കളേയും സന്ദര്‍ശിക്കാന്‍ കടയ്ക്കലിലെത്തുന്നത് പതിവാണ്.2006ല്‍ വിശിഷ്ട സേവ മെഡല്‍, 2014ല്‍ അതിവിശിഷ്ട സേവ മെഡല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കാര്‍ഗിലിലെ നിയ ്രന്തണ രേഖയിലേയും ശ്രീലങ്കന്‍ പുലികളുമായുള്ള
പോരാട്ട ത്തിലും അസമിലെ നുഴഞ്ഞുകയറ്റ വിരുദ്ധ പോരാട്ട ത്തിലും
പങ്കെടു ത്ത്  നിര്‍ണ്ണായക  ഓ പ്പറേഷണല്‍  സെക്ടറുകളിലെല്ലാം
പ്രാപീണ്യം തെളിയി ച്ച സമര്‍ത്ഥനായ ലഫ്. ജനറല്‍ ശരത്ചന്ദിനെ
രാജ്യ േത്താടൊ പ്പം  കടയ്ക്കല്‍കാര്‍ക്കും  ഏറെ  അഭിമാനിക്കാം.
പുനലൂര്‍ അമ്പിയില്‍ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ, സൈന്യ ത്തില്‍എഞ്ചിനീയറിംഗ് കോറില്‍  മേജറായ അഭിലാഷ് ചന്ദ്  , നാവികസേനയില്‍ ലഫ്റ്റനന്റായ അഭിജിത് ചന്ദ് എന്നിവരാണ് മക്കള്‍.