കുതിരാനില്‍ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ചത് വെമ്പായം സ്വദേശി

2805

തൃശൂര്‍ പാലക്കാട് റൂട്ടിലെ കുതിരാന്‍ മല ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് മരിച്ചത്. കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് അപകടം. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മല ഇടിഞ്ഞതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത് ഏതാനും വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.വെമ്പായം മൊട്ടക്കാവ് ഇടപ്പന്‍കോട് സ്വദേശി അനില്‍കുമാറാണ് മരിച്ചത്. നേരത്തേ കുതിരാന്‍ മലയില്‍നിന്ന് മണ്ണിടിഞ്ഞിരുന്നു. തുരങ്കത്തിന് സമീപത്ത് ഇന്നലെ ഉരുള്‍പ്പൊട്ടിയിരുന്നു.

കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ രൂപപ്പെട്ടത് വന്‍ ഗതാഗതക്കുരുക്ക്. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.