ദുബായില്‍ എയിഡ്‌സ് രോഗിയായ നാല്‍പതുകാരന്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി

1366

എയിഡ്സ് രോഗം ബാധിച്ച 40 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. രാത്രിയില്‍ താമസ സ്ഥലത്തേക്ക് എത്തി വാതില്‍ തുറന്നപ്പോള്‍ ആക്രമിച്ചുവെന്നും തുടര്‍ന്ന് ഫ്ലാറ്റിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമാണ് 24 വയസുകാരിയായ മൊറോക്കോ സ്വദേശി പരാതിപ്പെട്ടത്.കേസ് കഴിഞ്ഞ ദിവസമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ എയ്ഡ്സ് രോഗിയായ താന്‍ അവശനാണെന്നും താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എയ്ഡ്സ് ഉള്‍പ്പെടെയുള്ള പകരുന്ന രോഗങ്ങള്‍ ഉണ്ടെന്ന് ഇയാളുടെ മെഡിക്കല്‍ പരിശോധനാഫലങ്ങളും വ്യക്തമാക്കി. കേസിന്റെ വിചാരണ അടുത്ത മാസം 23ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

മേയ്13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നൈറ്റ് ക്ലബിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ പ്രതി പിന്തുടരുകയും ഇവിടെ നിന്നും ബലമായി ഫ്ലാറ്റിലേക്ക് പിടിച്ചുകൊണ്ടുപോവുകയുമായിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. സഹായത്തിനായി ഉറക്കെ ശബ്ദമുണ്ടാക്കിയപ്പോൾ കഴുത്ത് മുറുക്കി പിടിച്ചുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. അൽ ഖ്വയ്സ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.

യുവതിയുടെ സിറിയൻ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ ഫോണിൽ യുവതിയുടെ സുഹൃത്തുണ്ടായിരുന്നു. ബഹളം കേട്ടതോടെ സിറിയൻ സുഹൃത്ത് കാര്യം അന്വേഷിച്ച് സംഭവ സ്ഥലത്തേക്ക് പോയി. പൊലീസ് വരുന്നത് വരെ പ്രതിയെ പിടിച്ചു നിർത്തിയെന്നും സുഹൃത്ത് പ്രോസിക്യൂട്ടറോട് പറഞ്ഞു. കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 23ലേക്ക് മാറ്റി.