ഗായകനെ വേദിയില്‍ വെച്ച് പരസ്യമായി ചുംബിച്ച സൗദി യുവതി അറസ്റ്റില്‍. വീഡിയോ കാണാം

4605

സംഗീതപരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി ഗായകനെ കെട്ടിപ്പിടിച്ച് ചുംബിച്ച സൗദി യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച ടെയിഫില്‍ ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സംഭവം.

വേദിയിലേക്ക് ഓടിക്കയറിയ പര്‍ദ്ദധരിച്ച യുവതി മൊഹന്‍ദിസിനെ കെട്ടിപ്പിടിക്കുകയുംചുംബിക്കുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ അപ്രതീക്ഷിതമായ സമീപനത്തിനു ശേഷം മൊഹന്‍ദിസ് തന്റെ സംഗീത പരിപാടി തുടര്‍ന്നു. ഇറാഖ് സ്വദേശിയായ മൊഹന്‍ദിസിന് സൗദിഅറേബ്യ പൗരത്വമുണ്ട്. അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ.

ബന്ധത്തില്‍പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം .രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷലഭിച്ചേക്കുമത്രെ യുവതിക്ക്.

നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളിലൂടെയാണ് ഫുഡ്‌ബോള്‍ കാണാനും പൊതു പരിപാടികളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനുമൊക്കെയുള്ള അവസരങ്ങള്‍ ലഭിക്കുന്നത്. സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം ഇദ്ദേഹിന്റെ ഇടപെടലിലൂടെയാണ് കഴിഞ്ഞമാസം ലഭിക്കുന്നത്.