ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും

414

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കും. ചങ്ങനാശേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ച ശേഷം അന്വേഷണ സംഘം കൂടുതല്‍ നടപടികളിലേക്ക് കടക്കും. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും. തുടര്‍ന്ന് ലൈംഗിക ശേഷി പരിശോധനയും നടക്കും.

പരാതിക്കാരിയായ കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെങ്കില്‍ ഈയാഴ്ച തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തലവന്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ ലൈംംിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.