21കാരിയുടെ ആത്മഹത്യ കൊലപാതകമെന്ന് ബന്ധുക്കള്‍

1082

തൃശൂര്‍  പെരിങ്ങാവ് വാരിയത്തുപറമ്പില്‍ സോമന്റെ മകള്‍ നനിത എന്ന21കാരിയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് പരാതി
ഡിസംബര്‍ 28ന് ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നനിത(21)യുടെ മരണത്തെക്കുറിച്ച് അനോഷിക്കണമെന്ന്
  ബന്ധുക്കള്‍. എറണാകുളം വടുതലയിലെ വീടിനുള്ളിലാണ് തൂങ്ങിയ നിലയില്‍ നനിതയെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. മരണം സ്വാഭാവികമല്ലെന്നും സത്യാവസ്ഥ അറിയണമെന്നും ആവശ്യപ്പെട്ട് നനിതയുടെ അചഛന്‍ സോമന്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.

ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് എത്തുന്നതിന് മുന്‍പ് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും വ്യത്യസ്ത കാരണങ്ങളാണ് പറഞ്ഞതെന്നും പരാതിയില്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ധിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നനിതയുടെ വീട്ടുകാര്‍ക്ക് നല്‍കിയില്ലെന്നും പരാതിയുണ്ട്.ജാതിയും മതവും സ്വത്തുമൊന്നും പ്രശ്‌നമല്ലെന്നു പറഞ്ഞുവന്ന അന്യമതസ്ഥനായ എറണാംകുളം ചെലവന്നൂര്‍ ജോസഫ് മത്തായി എന്ന റിനുവിന് മകളെ വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നുവത്രെ. ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നനിതയും കല്യാണത്തിനു സമ്മതിച്ചു. ഒന്നും വേണ്ട എന്നു എടുത്തു പറഞ്ഞിട്ടും തന്നെക്കൊണ്ടു പറ്റുന്ന രീതിയില്‍ ആറു പവന്‍ കൊടുത്തു വിവാഹം നടത്തിയതായ് സോമന്‍ പറയുന്നു.2015 ഒക്‌ടോബറില്‍ായിരുന്നു വിവാഹം. 90 ദിവസ്സം മാത്രം പ്രായമുള്ള കുഞ്ഞ് നനിതക്ക് ഉണ്ട്‌.വിവാഹത്തിനുശേഷം മാതാപിതാക്കളില്ലാത്ത റിനു എറണാകുളത്ത് വാടകവീടെടുത്താണ് നനിതയോടൊപ്പം താമസിച്ചിരുന്നത്. പലപ്പോഴും അമിതമായി മദ്യപിച്ചു വന്ന് തന്നെ ഉപദ്രവിച്ചിരുന്നതായി നനിത വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. സമാധാനശ്രമത്തിനായി പലപ്പോഴും നനിതയുടെ വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു പതിവ്. ഒക്‌ടോബര്‍ എട്ടിന് നനിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിനുശേഷം ഭാര്യയോടും കുഞ്ഞിനോടും കടുത്ത അവഗണനയായിരുന്നു റിനുവിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത് എന്നാണ് നനിതയുടെ വീട്ടുകാര്‍ പറയുന്നത്. പെണ്‍കുഞ്ഞായതുകൊണ്ട് കുഞ്ഞിനെ റിനു അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലത്രേ. മരിക്കുന്നതിനു മുമ്പ് താന്‍ ചിലപ്പോള്‍ പ്രസവശേഷം മരണപ്പെട്ടേക്കുമെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിനെ ഭര്‍ത്താവിന് വിട്ടുകൊടുക്കരുതെന്നും നനിത വീട്ടുകാരെ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു