ജനവിധി കോട്ടിട്ട ജഡ്ജിമാര്‍ പറയേണ്ടന്ന് ചെങ്ങന്നൂര്‍.. ചെങ്ങന്നൂരില്‍ പരാജയപ്പെട്ടത് പക്ഷപാത മാധ്യമങ്ങള്‍

2292

ചെങ്ങന്നൂരില്‍ ഏറ്റവും വലിയ പരാജം നേരിട്ടിരിക്കുന്നത് യു ഡി എഫിനോ ബി ജെപിക്കോ അല്ല എന്നതാണ് വസ്തുത. ഇത്തവണ എല്‍ ഡി എഫിനെ പ്രത്യേകിച്ച് സി പിഎമ്മിനെ പരാജയപ്പെടുത്താന്‍ കച്ചമുറുക്കി രംഗത്തുണ്ടായിരുന്നത് ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന്റെ നേത്യത്വത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളായിരുന്നു.

ഏത് തന്ത്രം പയറ്റിയും ഇടതു സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ ആക്കം കൂട്ടുക എന്നതായിരുന്നു കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം .എന്നാല്‍ മാധ്യമങ്ങളുടെ സ്വാധീനം മലയാളികളില്‍ മുമ്പേപോലെ ഫലിക്കുന്നില്ലന്നാണ് ചെങ്ങന്നൂര്‍ തെളിയിക്കുന്നത്. വോട്ടെടുപ്പ് ദിവസ്സം അടക്കം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ച്, മാധ്യമ ധാര്‍മ്മികതതന്നെ തകിടം മറിക്കുന്ന പ്രവര്‍ത്തനമാണ് വിനു അടക്കമുള്ളവര്‍ നടത്തിയത്. ജനവിധിപറയാന്‍ കോട്ടിട്ട ജഡ്ജിമാര്‍ വേണ്ടന്ന ജനങ്ങളുടെ നിലപാടുകൂടിയാണ് ചെങ്ങന്നൂര്‍ നല്‍കുന്നത്.

വാര്‍ത്തകള്‍ വക്രീകരിച്ച് അവതരിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കാമെന്ന ചാനല്‍ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇപ്പേള്‍ നേരിട്ടിരിക്കുന്നത്.
വോട്ടെണ്ണിന്റെ തലേ ദിവസ്സം പോലും എല്‍ ഡി എഫിനെ കടിച്ച് കീറണമെന്നാണ് വിനുഏഷ്യാനെറ്റിലെ എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ സഹറിപ്പോട്ടര്‍മാര്‍ക്ക് നല്‍കിയത്. ഫലം പുറത്ത് വന്നതോ ആകെ വിഷണ്ണനായാണ് വിനു മാറിയത്.