അടിച്ചു മോനേ 12 കോടി !!! …..മലയാളിക്ക് !!

6592

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ബംബർ സമ്മാനം. അബുദാബിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴു മില്യൺ ദിർഹത്തിന്റെ സമ്മാനത്തിനാണ് മലയാളിയായ മനകുടി വർക്കീ മാത്യു അർഹനായത്. ഏകദേശം 12 കോടിയോളം രൂപയാണ് മാത്യുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

മാത്യുവിനെ കൂടാതെ ആറ് ഇന്ത്യാക്കാർക്കും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഒരു ലക്ഷം ദിർഹത്തിനടുത്ത് സമ്മാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ കൃഷ്ണം രാജു അഞ്ചു മില്യൺ ദിർഹം സമ്മാനമായി ലഭിച്ചിരുന്നു.