ഇന്ത്യ ടുഡേയുടെ ചടങ്ങില്‍ സംഘാടകര്‍ ക്രമം തെറ്റിച്ചു; പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദിവിട്ടു

1580

ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ പ്രസംഗിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടു. യോഗത്തില്‍ ക്രമം തെറ്റിച്ച് സംഘാടകര്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ആദ്യം പ്രസംഗിക്കാന്‍ വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി വേദി വിട്ടത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങിയത്.11മണിമുതല്‍ 11.30 വരെ പിണറായി   ലോകത്തിന് കേരളം ഒരു നിക്ഷപ സൗഹ്യദ സംസ്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ഇതിന് ശേഷമായിരുന്നു ആ്ധമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസാരിക്കേണ്ടിയിരുന്നത്.നേരത്തെ, കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴും മുഖ്യമന്ത്രി അതൃപ്തിയോടെ വേദി വിട്ടിരുന്നു. അവതാരകരുടെ ഔചിത്യശൂന്യമായ പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും അതൃപ്തി പ്രകടിപ്പിച്ചായിരുന്നു അന്നു മുഖ്യമന്ത്രി മടങ്ങിയത്.