സംവിധായകൻ കമൽ രാജ്യം വിടണമെന്നു ബിജെപി

425

ചച്ചിത്രസംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിട്ടു പോകണമെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍.  കമല്‍ രാജ്യം വിട്ടു പോകണമെന്നു ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് രാധാകൃഷ്ണന്‍ പറഞ്ഞത്.

എസ്ഡിപിഐ പോലെയുള്ള തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും അദ്ദേഹം ചലച്ചിത്ര അക്കാദമിയിലെ പദവി രാജി വെച്ചു പോകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. രാജ്യത്തെ ദേശീയഗാനം ആലപിക്കുമ്പോള്‍ അത് ചെയ്യണോ വേണ്ടയോ എന്ന് ശങ്കിക്കുന്നയാളാണ് കമലെന്നും അങ്ങിനെയുള്ളയാള്‍ രാജ്യം വിട്ടു പോകണമെന്നും പറഞ്ഞു.

ചലച്ചിത്ര അക്കാദമി തലവനാകാന്‍ കമലിനു പിണറായി വിജയന്‍ കണ്ടെത്തിയ യോഗ്യത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നരഭോജി എന്ന് വിളിച്ചതാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ ചെ ഗുവേരയെ ഗ്രാമങ്ങളില്‍ ഡിവൈ എഫ് ഐ വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY