അസാധാരണ ഉത്തരവ്. അമ്യതാനന്ദമയി മഠത്തിന്റെ കോടാനുകോടി വരുമാനത്തില്‍ കേന്ദ്രത്തിന്റെ നികുതി ഇളവ്

2966

വിവാദ ആള്‍ദൈവം   അമൃതാനന്ദമയിയുടെ കീഴിലുള്ള  മഠത്തിന് നികുതിയിളവ് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ആദായ നികുതി വകുപ്പാണ് അമൃതനന്ദമയി മഠത്തിന് ഇളവ് നല്‍കിയിരിക്കുന്നത്.
അമൃതാനന്ദമയി മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതിവകുപ്പിന്റെ അസാധാരണ ഉത്തരവ് പുറത്ത്് വന്നതോടെയാണ് വിഷയം ചര്‍ച്ചയയായിരിക്കുന്നത്്. ഉത്തരവ് പ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടിഡിഎസ് നല്‍കേണ്ടതില്ല.

മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് ആകെ ലഭിച്ച പലിശ അറുപത് കോടി എഴുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് രൂപ . ഇത്രയും തുകയ്ക്ക്  ആറു കോടി എഴുപത്തിമൂവായിരം രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണ് ചട്ടം.

കേന്ദ്ര ധനമന്ത്രാലയത്തിന്റെതാണ് ഈ അസാധാരണ ഉത്തരവ്. പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോവരുമാനസ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കാന്‍ പാടില്ല. ബാങ്ക് പലിശ മാത്രമല്ല  മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇന്‍കം ടാക്‌സ് ആക്ടിലെ 10 23 സി ചട്ടം നില നില്‍ക്കുന്ന അനന്തകാലത്തേക്കാണ് ഉത്തരവ്. അസാധാരണമാണ് ഈ ഉത്തരവെന്ന് നികുതിവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഉത്തരവ് അമൃതാനന്ദമയി മഠം നേടി എടുത്തത്. രാജ്യത്ത് നികുതി ഈടാക്കാന്‍ സര്‍ക്കാര് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുമ്പോഴാണ് ഒരു മതസ്ഥാപനം നിക്ഷേപിച്ച എഴുന്നൂറോളം കോടി രൂപയുടെ വരുമാനത്തിന് ടിഡിഎസ് ഇളവ് നല്‍കുന്നതെന്നോര്‍ക്കണം.