കേരളം വീണ്ടും ചിന്തിച്ച് തുടങ്ങുന്നു, ജാതിമതരഹിത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ദ്ധനവ്‌

1613

കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ ജാതിമതചിന്ത രൂഡമൂലമാക്കാനുള്ള ശ്രമം ത്രീവ്രചിന്താഗതിക്കാര്‍ ശക്തമാക്കുന്നതിനിടയില്‍ തന്നെ ജാതി മതരഹിത ജീവിതത്തിലേക്ക് നിര്‍ണായക പരിണാമംവലിയൊരു വിഭാഗത്തില്‍ സംഭവിക്കുന്നുവെന്ന സൂചന നല്‍കി മതത്തിന്റെ കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നു.

മതവും ജാതിയും പൂരിപ്പിക്കാത്ത ഒന്നേ കാല്‍ ലക്ഷം കുട്ടികളാണ് ഇത്തവണ സ്‌കൂള്‍ പ്രവേശനം നേടിയതത്രെ. നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. 9.029 എയ്ഡഡ് സ്‌കൂളുകളുടെ കണക്കാണിത്. ജാതി ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം മകളെ കുത്തിക്കൊന്നുവെന്ന് വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ഒരു കണക്ക് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.