മുറിച്ചു മാറ്റിയ കാല് തന്നെ രോഗിക്ക് തലയണയാക്കിയ സംഭവം.മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.

208

രോഗിയുടെ മുറിച്ചു മാറ്റിയ കാല് തന്നെ രോഗിക്ക് തലയണയായി നല്‍കിയ സംഭവത്തില്‍ യു.പി സര്‍ക്കാരില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. യു.പിയിലെ ജാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളജിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. സ്വന്തം കാല് തലയണയാക്കി യുവാവ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ യു.പി സര്‍ക്കാരിനും സംസ്ഥാന ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
സംഭവത്തില്‍ ഉത്തരവാദികളായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും അപമാനിതനായ യുവാവിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരെ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാറാണി ആശുപത്രി പ്രിന്‍സിപ്പാള്‍ സാധ്ന കൗശിക് പറഞ്ഞു.
സ്വകാര്യ സ്കൂള്‍ ബസില്‍ €ീനിംഗ് ജീവനക്കാരനായ യുവാവിന്റെ കാലാണ് മുറിച്ചു മാറ്റിയത്. വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് യുവാവിന്റെ കാല് മുറിച്ചു മാറ്റേണ്ടിവന്നത്. യുവാവിന്റെ മുറിച്ചുമാറ്റിയ കാല് തലയണയാക്കിയ സംഭവം പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്