എന്തുപറ്റി..?ആറ്റുകാല്‍ പൊങ്കാലക്ക് എത്തിയവരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ കുറവ്.

9144

ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒത്തു കൂടുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ആയി അറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് ഇത്തവണ മാറ്റ് കുറച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍കുറവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 20മുതല്‍ 30ശതമാനം ഭക്തരുടെ കുറവ് സംഭവിച്ചതായാണ് പ്രാഥമിക നിഗമനങ്ങള്‍ . പൊങ്കാല ഇടാനെത്തുന്നവരുടെ എണ്ണത്തിലുള്ള കുറവ് ക്ഷേത്രഭാരവാഹികളെ ഞെട്ടിച്ചിട്ടുണ്ട്. പതിവ് പോലെ മാധ്യമങ്ങള്‍ വന്‍ പ്രചരണം തന്നെ പൊങ്കാലയ്ക്ക് നല്‍കുന്നുണ്ട്. ഭക്തരുടെ കുറവ് മാധ്യമങ്ങളില്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ ഭാരവാഹികള്‍ സ്വീകരിച്ചുകഴിഞ്ഞു.
ആറ്റുകാല്‍ പൊങ്കാലക്ക് കഴിഞ്ഞ വര്‍ഷം

40 ലക്ഷം പേര്‍ പൊങ്കാല ഇട്ടെന്നും ഇത്തവണ അതിലുമധികം ആളുകളെ പ്രതീക്ഷിക്കുന്നു എന്നുമാണ് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പോലും 20ലക്ഷത്തിന് താഴെ മാത്രമാണ് ഭക്തരെത്തിയതെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. എന്നാല്‍ അതിലും ഏറെ താഴെയാണ് ഇത്തവണ പൊങ്കാല ഇടാനെത്തിയവരുടെ എണ്ണം.കഴിഞ്ഞ വര്‍ഷം പൊങ്കാലക്കലങ്ങള്‍ നിരന്ന പല മേഖലകളും ഇത്തവണം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
പൊങ്കാല ഇടാനെത്തുന്നവരുടെ എണ്ണക്കുറവിന് പലകാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുത്തിയോട്ടവിവാദവും , കനത്തചൂടും കാരണമാകുന്നുണ്ടെന്നാണ് നിഗമനം. ഇതിനൊപ്പം ഭക്തരുടെ എണ്ണം എപ്പോഴും മാധ്യമങ്ങളുടെ സഹായത്തോടെ പെരുപ്പിച്ച് കാട്ടുകയെന്നതാണ് യാതാര്‍ത്ഥ്യമെന്നും ഇപ്പോള്‍ അതിന് സാധിക്കാതെ പോയതാണെന്നും പറയപ്പെടുന്നു.