കോതമംഗലത്ത് നിന്നും പിടിയിലായ സഹോദരിമാരും യുവാവും തരികിടയുടെ ഉസ്താദുമാര്‍.

24372

20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ് (45), മുംബൈയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു നേര്യമംഗലത്തിനു സമീപം തലക്കോട് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍നിന്നു പിടിയിലായത്.കള്ളനോട്ടു കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ യുവതികള്‍ ഇന്നലെയാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ക്ക് സിനിമ സീരിയല്‍ രംഗവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു.

അടിമാലിക്കു സമീപം ഇരുമ്പുപാലത്തുനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്നു 2000ത്തിന്റെ 11 കള്ളനോട്ടുകള്‍ ഉള്‍പ്പെടെ 7.50 ലക്ഷം രൂപ കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു. മൂന്നാറില്‍ പോയി മടങ്ങുകയായിരുന്നു മൂവരും. കാറില്‍ ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

നല്ല നോട്ടുകള്‍ക്കൊപ്പം ഇടകലര്‍ത്തിയാണു കള്ളനോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കള്ളനോട്ട് വേട്ടയറിഞ്ഞ് നൂറുകണക്കിനാളുകള്‍ ചെക്ക്‌പോസ്റ്റില്‍ തടിച്ചുകൂടിയിരുന്നു. ഇരുമ്പുപാലത്തുള്ള ഒരു ബേക്കറിയില്‍നിന്ന് 650 രൂപയുടെ സാധനങ്ങള്‍ വാങ്ങിയശേഷം 2000ന്റെ നോട്ടുകള്‍ പ്രതികള്‍ കൊടുക്കുകയായിരുന്നു. നോട്ടില്‍ വ്യാപാരിക്കു സംശയം തോന്നിയപ്പോഴേക്കും സംഘം കടയില്‍നിന്നു മടങ്ങിയിരുന്നു. കടയുടമ ഉടന്‍ വാളറ ചെക്‌പോസ്റ്റില്‍ വിവരം അറിയിച്ചു.

അവര്‍ ചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും സംശയിക്കപ്പെട്ടവരായിരുന്നില്ല. തുടര്‍ന്നു തലക്കോട് ചെക്ക്‌പോസ്റ്റില്‍ വിവരമറിയിച്ചു. ഇവിടെ വാഹനങ്ങള്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണു സംഘം വലയിലായത്. ഊന്നുകല്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂന്നു ദിവസം മുന്‍പ് തങ്ങള്‍ കേരളത്തിലെത്തിയതാണെന്നു യുവതികള്‍ പറഞ്ഞു. അനൂപിനൊപ്പം കുമരകത്തുനിന്നാണു മൂന്നാറിലേക്കു പുറപ്പെട്ടത്.

സുഹാനയും അനൂപും തമ്മില്‍ ബഹ്‌റിനില്‍ വച്ചാണു പരിചയപ്പെട്ടത്. ടൂറിസ്റ്റുകള്‍ എന്ന വ്യാജേന സഞ്ചരിച്ച് വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ട് ചെലവാക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. പിടികൂടിയ പണം സ്ഥലക്കച്ചവടം നടത്തി ലഭിച്ചതാണെന്നാണ് അനൂപ് നല്‍കിയ മൊഴി. പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഊന്നുകല്‍ എസ്‌ഐ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ കള്ളനോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ക്ക് അന്തര്‍സംസ്ഥാന കള്ളനോട്ട് മാഫിയയുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഏഴര ലക്ഷം രൂപയിൽ 2000 ത്തിന്റെ 11 കള്ളനോട്ടുകളാണ് ഇന്നലെ ഊന്നുകൽ പൊലീസ് കണ്ടെടുത്തിരുന്നത്. ഇന്ന് രാവിലെ എൻ ഐ എ സംഘം സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ഇവരുടെ കൂട്ടുപ്രതിയായ മലയാളിയായ കോട്ടയം ഏലിക്കുളം പന്മറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ അനൂപ് വർഗ്ഗീസിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. അനൂപ് വർഗ്ഗീസിനെ ഇന്നലെ മുതൽ തന്നെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ എൻ ഐഎ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.

ബഹ്‌റിനിൽ ഉണ്ടായ വാഹനാപകടത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിനായി സെന്റിന് 2 രണ്ട് ലക്ഷം വിലയുള്ള സ്ഥലം 70000 രൂപ പ്രകാരം വിറ്റു. ഒരേക്കർ സ്ഥലം വാങ്ങിയത് നാട്ടുകാരനായ ഔസേപ്പച്ചൻ. ഒരു ലക്ഷം രൂപ ടോക്കൺ അഡ്വാൻസായും 6 ലക്ഷം രൂപ കരാർ എഴുതിയപ്പോഴുമാണ് നൽകിയത്. വസ്തു വിൽപ്പന കരാറിന്റെ കോപ്പിയും കൈയിലുണ്ട്. കൂടെ ഉണ്ടായിരുന്നു കൽക്കട്ട സ്വദേശിനികളിൽ ഒരാൾ ബിസിനസ് പങ്കാളിയെന്നും മറ്റെയാൾ ഇവരുടെ സഹോദരിയെന്നും വെളിപ്പെടുത്തൽ. ഇയാൾ വെളിപ്പെടുത്തിയിട്ടുള്ള വസ്തുകൾ വിശദമായി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം മാത്രമേ വ്യാജനോട്ടിന്റെ ഉറവിടം വ്യക്തമാവു