തദ്ദേശ ഉപതെരെഞ്ഞെടുപ്പ് പതിനഞ്ചില്‍ പത്തും എല്‍ഡിഎഫിന്

306

സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍  15ല്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. അഞ്ചിടത്തേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. ബിജെപി സഖ്യത്തിന് കയ്യിലുണ്ടായിരുന്ന ഒരു വാര്‍ഡ്‌ നഷ്ടമായി. ആ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭരണവും ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടമായി.

എറണാകുളം ജില്ലയില്‍ ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡും എല്‍ഡിഎഫ്   പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബി ജോണാണ്  വിജയിച്ചത് . യുഡിഎഫിലെ മിനി മില്‍ട്ടണെ 207 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് റിബലാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് :461, യുഡിഎഫ് :254, ബിജെപി:133.

കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ബേഡകം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ എച്ച് ശങ്കരന്‍ 1626 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ 1350 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന്. എല്‍ഡിഎഫിലെ സി കണ്ണന്‍ ചികിത്സയിലായതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ കെ മധു, ബിജെപിയിലെ കെ കൃഷ്ണന്‍കുട്ടി എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. ബിജെപിയ്ക്ക് ആകെ 303 വോട്ടേ കിട്ടിയുള്ളൂ.