വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന ആര്‍എസ്എസിന്റെ കെണിയില്‍ യുവാക്കള്‍ അകപ്പെടരുത്.

380

വിദ്വേഷവും അക്രമവും മാത്രമാണ് ആര്‍എസ്എസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും ,യുവാക്കള്‍ അവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍.
സ്വന്തം നേതാക്കളുടെ ക്രിമിനല്‍ കേസുകള്‍ മായ്ച്ചു കളയുന്ന വാഷിങ് മെഷീനാണ് ബി ജെ പി. ്‌ലോകസഭയിലെ ഭൂരിപക്ഷം ബിജെപി എംപിമാരുടേയും പേരില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു
ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യുവ് റാലിയില്‍ സംസാരിക്കവെയാണ് കനയ്യ ഇത് പറഞ്ഞത്.

.

എത്ര പ്രതിസന്ധി നേരിട്ടാലും ഒരിക്കലും യുവാക്കള്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്. മതപുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും, എല്ലാ മതപുസ്തകങ്ങളിലും പറയുന്നനത് എല്ലാ മനുഷ്യരുടേയും ഉള്ളില്‍ ദൈവമുണ്ട് എന്നാണ്. രാജസ്ഥാനില്‍ അഫ്രാജുളിനെ കൊന്നയാള്‍ തന്റെ ഉള്ളിലെ ദൈവത്തേയും കൂടി കൊന്നു. കനയ്യ കുമാര്‍ പറഞ്ഞു.

രാജസ്ഥാനിലെ യൂണിവേഴ്‌സിറ്റികളില്‍ കനയ്യയെ പോല രാജ്യ ദ്രോഹികളെ ജനിക്കാന്‍ അനുവദിക്കുകയില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംഘപരിവാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കനയ്യ കുമാര്‍ രംഗത്തെത്തിയത്.