‘വിട വാങ്ങിയത് ഉരുക്ക് വനിത;മമ്മൂട്ടി

927

ജയലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗം തീരാദുഖമാണെന്ന് മമ്മൂട്ടി കൊച്ചിയില്‍ പറഞ്ഞു. ദീര്‍ഘനാള്‍ തമിഴ്‌നാട്ടില്‍ ജീവിച്ച തനിക്ക് ആ ജനതയുടെ ദുഖം മനസിലാകുമെന്നും അദേഹം പറഞ്ഞു.

‘സിനിമയില്‍ തിരക്കേറിയ നടിയായിട്ട് പോലും, അത് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജയലളിതയുടെ നല്ല തീരുമാനങ്ങളിലൊന്നായാണ് എനിക്ക് തോന്നുന്നത്. ഈ ഉരുക്ക് വനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും രാഷ്ട്രീയത്തിലും തമിഴ്‌നാട്ടിലും ഒരു തീരാദുഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കൂടി താമസിക്കുന്ന എനിക്ക് ആ ദുഖം മനസിലാകും. തമിഴ്ജനതയുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. ജയലളിതയ്ക്ക് നിത്യശാന്തി നേരുന്നു.’-മമ്മൂട്ടി പറഞ്ഞു.

നിരവധി രാഷ്ട്രീയപ്രമുഖരും സിനിമാ താരങ്ങളും ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയാണെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും രജനി പറഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നാണ് ബിഗ്ബി പറഞ്ഞത്. ജയലളിതയൂടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുന്നെന്നും ആത്മവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു