മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു

71

വിവാഹിതയായ മകളുടെ കാമുനെ അച്ഛന്‍ കുത്തിക്കൊന്നു. സിയാദ് കോക്ക‌ര്‍ (32) ആണ് മരിച്ചത്. തൊടുപുഴ അച്ഛന്‍ കവലയിലെ യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പ്രതിയായ സിദ്ദീഖ് ഒളിവിലാണ്.

യുവതിയുടെ കാമുകനും, പിതാവും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സിയാദിനെ കുത്തിയത്. വിവാഹിതയായ യുവതിയുമായി സിയാദ് അടുപ്പത്തിലായിരുന്നു. യുവതിയെ കാണാന്‍ ഇന്നലെ രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളാണ് സിയാദിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു