മൃഗക്കൊഴുപ്പ്; ബ്രിട്ടനില്‍ 5 പൗണ്ട് നോട്ട് നിരോധിക്കണമെന്ന് ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍

755

മൃഗക്കൊഴുപ്പ് അടങ്ങിയതിനാല്‍ ബ്രിട്ടനിലെ 5 പൗണ്ട് നോട്ട് നിരോധിക്കണമെന്ന് ബ്രിട്ടന്‍ ഹിന്ദു ഫോറം (എച്ച്.എഫ്.ബി) ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് എച്ച്.എഫ്.ബി.
മാംസാഹാരം കഴിക്കാത്തവരുടെ സഹായത്തോടെ കഴിഞ്ഞദിവസം ഇതേ ആവശ്യം ഉന്നയിച്ച് സംഘടന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രമുള്ള അഞ്ച് പൗണ്ടിന്റെ നോട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറങ്ങിയത്.