മലപ്പുറം സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു

1589

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടിയില്‍ കുടലില്‍അലിയാണ് (52) കൊല്ലപ്പെട്ടത്.  ്. മൈസലൂണ്‍ പ്രദേശത്ത് ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പാര്‍ട്ട്ണറായ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്നത്.

എട്ടു മണിക്ക് ശേഷംസൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് നിലവിളി കേട്ട് തൊട്ടടുത്ത ഇറച്ചിക്കടയിലെ ജീവനക്കാരന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അലി കുത്തേറ്റ് പിടയുന്നതാണ് കണ്ടത്. സമീപത്ത് ആരെയും കാണാനായില്ല. ഇയാള്‍ വിവരം അടുത്തുള്ള കടക്കാരനെ അറിയിച്ചു. ഇദ്ദേഹം അലിയുടെ അനുജനും സൂപ്പര്‍മാര്‍ക്കറ്റിലെ  ജീവനക്കാരനുമായ അബ്ദുല്‍ ഗഫൂറിനെയും പൊലീസിനെയും അറിയിച്ചു.

സ്ഥാപനത്തില്‍ മല്‍പിടിത്തം നടന്നതിന്റെ അടയാളങ്ങളുണ്ട് എന്ന് സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ അസീസ് പറഞ്ഞു. എന്നാല്‍, പണമോ മറ്റ് സാധന, സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ല. അലിയുടെ കീശയിലുണ്ടായിരുന്ന പഴ്‌സ്  നഷ്ടപ്പെട്ടിരുന്നില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്.

LEAVE A REPLY