മനോരമ കത്തിച്ച് പ്രതിഷേധം. പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം.വിഷയം മൂര്‍ഛിപ്പിച്ച് മുതലെടുക്കാന്‍ ദീപികയും

4248

മനോരമ കത്തിച്ച് പ്രതിഷേധം. പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം.വിഷയം  മൂര്‍ഛിപ്പിച്ച് മുതലെടുക്കാന്‍ ദീപിക. െ്രെകസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച തായി ആരോപിച്ച് ഇടുക്കി, കോട്ടയം,എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളില്‍  കത്തോലിക്ക ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കട്ടപ്പന സെന്റ് ജോര്‍ജ്, വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനകളിലെ യുവജന ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പള്ളികളില്‍നിന്നും ആരംഭിച്ച് ഇടുക്കികവലയില്‍ സമ്മേളിച്ച് സംയുക്തായി കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ഇവര്‍ മനോരമ പത്രം കൂട്ടമായ് കത്തിച്ചു

തുടര്‍ന്നുനടന്ന പ്രതിഷേധയോഗം എകെസിസി ഇടുക്കി രൂപത പ്രസിഡന്റ് കെ.സി. ജോര്‍ജ് കോയിക്കല്‍ ഉദ്ഘാടനംചെയ്തു. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പ്ലാച്ചിക്കല്‍, കെസിവൈഎം കട്ടപ്പന ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, അന്യാര്‍തൊളു പള്ളി വികാരി ഫാ. ജോസ് ചവറപ്പുഴ, ഫാ. തോമസ് കാഞ്ഞിരംകുന്നേല്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വംനല്‍കി. ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മുരിക്കാശേരിയിലും പ്രതിഷേധ പരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്.                                                                                 കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള യുവജന പ്രസ്ഥാനമായ  smm എന്ന സംഘടനയിൽ പെട്ട   പ്രവർത്തകർ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ മുൻപിലിട്ടു മനോരമ പത്രവും പ്രസിദ്ധീകരണങ്ങളും കത്തിച്ചു പ്രതിഷേധിച്ചു. രൂപതാ പ്രസിഡന്റ് റോബിൻ സിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ രൂപതാ എക്സിക്യൂട്ടീസിന്റെ നേതൃത്വത്തിൽആണ്പ്രതിഷേധിച്ചത്.                                                                                             വിവിധ ക്രൈസ്തവ സംഘടനകള്‍ പരസ്യമായും രഹസ്യമായും മനോരമ പത്രം ബഹിഷ്‌ക്കരിക്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കിട്ടിയ അവസം മുതലെടുത്ത് ദീപികപ്ത്രം വരിക്കാരെ കൂട്ടാന്‍ രംഗത്തുണ്ട്. മനോരമ ബഹിഷ്‌ക്കരിക്കുന്ന വിശ്വാസികള്‍ക്കിടെ ദീപിക വരുത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭാഷാപോഷിണി സാഹിത്യമാസികയില്‍ വന്ന ഒരു ചിത്രത്തിന്റെ പേരിലാണ് ഒരി വിഭാഗം ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യപ്പെടുത്തി അര്‍ധ നഗ്‌നയായ കന്യാസ്ത്രീയെ കേന്ദ്രമാക്കി വരച്ച ചിത്രംഅടങ്ങിയ ഭാഷാപോഷിണി സാഹിത്യ മാസികയുടെ ഡിസംബര്‍ ലക്കം അച്ചടിച്ചശേഷം മലയാള മനോരമ പിന്‍വലിച്ചിരുന്നു. ടോം വട്ടക്കുഴിയാണ് ചിത്ം വരച്ചത്.ഇതെ സമയം ആവിഷ്‌ക്കാര സ്വാതന്ത്രം പറയുന്ന സംഘടനകളോ,വ്യക്തികളോ ഈ വിഷയത്തില്‍ ഇടപെടുന്നില്ലന്നകാര്യവും ശ്രദ്ദേയമാണ്.