കാണികളുടെ കണക്കിൽ ദുരൂഹത

754

ഐഎസ്‌എല്ലിൽ കൊച്ചിയിലെ മത്സരങ്ങൾ കാണാനെത്തിയവരുടെ എണ്ണം സംബന്ധിച്ച ലിസ്റ്റിൽ സംശയം പ്രകടിപ്പിച്ച്‌ ആരാധകർ.
കാണികളുടെ ഔദ്യോഗിക കണക്ക്‌ പുറത്ത്‌ വന്നപ്പോൾ 53,767 മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. അതായത്‌ കൊച്ചിയിൽ നടന്ന ആദ്യ രണ്ട്‌ കളിയിലെ ആരാധകരെക്കാൾ കുറവ്‌. സ്റ്റേഡിയത്തിലെത്തിയ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പുറത്ത്‌ വന്ന ഈ ഔദ്യോഗിക കണക്ക്‌. കാണികളുടെ എണ്ണം പ്രഖ്യാപിച്ചപ്പോൾ കൂക്കി വിളിച്ചാണ്‌ ആരാധകർ തങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിച്ചത്‌. ഐഎസ്‌എൽ അധികൃതർക്ക്‌ കാണികളുടെ എണ്ണം കണക്കാക്കുന്നതിൽ പിഴച്ചോ എന്ന ചോദ്യം ഇതോടെ ശക്തമാകുകയാണ്‌. ഗ്യാലറികൾ നിറഞ്ഞ്‌ സ്റ്റേഡിയം അടച്ചത്‌ മൂലം നൂറുകണക്കിന്‌ ആളുകളാണ്‌ കളികാണാനാകാതെ മടങ്ങിയത്‌.