എല്ലാവരും നോക്കി നില്‍ക്കെ നഗ്‌നയായ ഒരു പെണ്‍കുട്ടി തേവര കൊളേജിലെ വേദിയിലേക്ക് കയറി വന്നു. പിന്നീട് സംഭവിച്ചത്..

    29767

    നിറഞ്ഞ് കവിഞ്ഞ സദസ്സിലേക്ക്  നഗ്‌നയായ ഒരു പെണ്‍കുട്ടി കടന്ന് വന്നു. തനിക്ക് നേരേ വന്ന നോട്ടങ്ങളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിട്ടു. പിന്നിട് നോട്ടത്തിന്റെ ഭാവം മാറി.തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു.അതോടെ അവള്‍ക്ക് അനങ്ങാന്‍ പറ്റാതെയായി. അത്രയും നേരം തുറിച്ച് നോക്കിയിരുന്ന ആളുകള്‍ കയ്യടിക്കാന്‍ തുടങ്ങി.തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നടന്ന തനൂജ മല്ലികയുടെ ഏകാംഗ നാടകമായിരുന്നു അത്. സമൂഹത്തില്‍ സ്ത്രീകള്‍ സദാ നേരിടുന്ന തുറിച്ചു നോട്ടങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു തനൂജയുടെ ഏകാംഗ നാടകമായിരുന്നു തോഡ ധ്യാന്‍ സേ. സൂറിച്ച് തിയ്യറ്റര്‍ സ്‌പെക്ടാക്കിള്‍ പുരസ്‌കാര ജേതാവാണ് തനൂജ. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനൂജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്.സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള തനൂജയുടെ ശക്തമായ പ്രതികരണമായിരുന്ന നാടകം. സമൂഹത്തെ പരിഹസിച്ചു കൊണ്ടായിരുന്നു തനൂജ നാടകം അവതരിപ്പിച്ചത്. തുറിച്ചു നോട്ടങ്ങളെ തന്റെ നഗ്‌നത കൊണ്ട് തന്നെ നേരിടുന്നതാണ് തനൂജയുടെ നാടകം.സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് പ്രശസ്ത നാടക നടിയായ തനൂജ കോളേജില്‍ എത്തിയത്.